Sunday, February 22, 2009

ശൂന്യം

എന്റെ മനസ് തീര്ത്തും ശൂന്യമാണ്
ഒന്നും പറയാനില്ല നിന്നോട്
പരിഭവമരുതെ,
കണ്ണില്‍ കണ്ണില്‍ നോക്കുമ്പോള്‍
ഇന്നെനിക്കു ഭീതിയാണ്
കൈവിരലുകള്‍ തമ്മില്‍ ഇഴപിരിക്കുമ്പോള്‍
ഇന്നെനിക്കു വിറയലാണ്

Saturday, February 21, 2009

ആത്മാര്ത്ഥ പ്രണയം

നിന്നെ ഞാന്‍ പ്രേമിക്കുന്നു
ആദ്യമായി കണ്ടതുമുതല്‍
അധമ്യമായൊരു
അനുരാഗത്തിന്റെ
ആവേശമാണ് എന്നില്‍

എന്റെ പ്രണയം ആത്മാര്ത്ഥമാണ്
ഇരുണ്ട് കൊഴുത്ത നിന്റെ മുലകളും
വന്യമായൊരു ആവേശം പടര്‍ത്തുന്ന
നിന്റെ ശരീരവും
എനിക്ക് അപ്രാപ്യമാകും വരെ
എന്റെ പ്രേമം ആത്മാര്ത്ഥമാണ്


ഇരുള്‍

എവിടെയും ഇരുട്ടാണ്‌
ൂമിയാകെ ഇരുട്ടാണ്‌
മനസിലാകെ ഇരുട്ടാണ്‌
ശരീരവും ഇരുന്ടിട്ടാണ്
ശാരീരവും ഇരുണ്ടുപോയി

ആദിയിലുംഇരുട്ടായിരുന്നുവത്രേ
ഇരുണ്ട ലോകത്തില്‍ നിന്നും
എരിഞ്ഞടങുപോഴെന്കിലും അല്പം
വെളിച്ചമായി തീര്ന്നെങില്‍